Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

ഏബ്രഹാം തോമസ് Published on 03 August, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു
1995 ല്‍ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും റീജിയണുകളും ചാപ്റ്ററുകളും ഉണ്ട്. സംഘടനയുടെ സില്‍വര്‍ ജൂബിലി കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ സൂം വീഡിയോ സെഷനിലൂടെ നടത്തി.

യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് മുന്‍ തുറമുഖ വികസന മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആയിരുന്നു. ഡബ്‌ള്യു എം സി ഗ്‌ളോബല്‍ ചെയര്‍മാന്‍ പി എ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ഡോ ഷഹദ് ഷാ, പുനലൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എം എ എന്നിവര്‍ സംഘടന ഇതുവരെ വിവിധ രാജ്യങ്ങളിലും മേഖലകളിലും നടത്തുന്ന സേവനങ്ങള്‍ വിവരിച്ചു.

പുനലൂര്‍ ആശുപത്രിക്ക് 50 ടെലിവിഷന്‍ സെറ്റുകള്‍ നല്‍കിയതും തുടര്‍ന്ന് ആരംഭിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇബ്രാഹിം ഹാജിയും ഗോപാല പിള്ളയും വിവരിച്ചു. ബൃഹത്തായ 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.

യു എസ് എ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, ജര്‍മ്മനിയും മറ്റ് യൂറോപ്യന്‍ രാജ്യങ്ഹലും, ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ റീജിയണുകളെ പ്രതിനിധീകരിച്ച് ധാരാളം പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടികയില്‍ റീജിയണ്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് സംഘടനയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ഓര്‍മ്മകള്‍ സമ്മാനിച്ച് വിട്ടുപിരിയുകയും ചെയ്ത ടോം വര്‍ക്കിക്കും സജി സെബാസ്റ്റിയനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലളിത, സംഘ ഗാനങ്ങളും നൃത്തങ്ങളും പരിപാടിക്ക് മാര്‌റ് കൂട്ടി, പരിപാടികള്‍ ആരംഭിച്ചത് നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് പ്രസിഡന്റ് ജോണ്‍ തലച്ചെല്ലൂര്‍ ലഘു ആമുഖത്തോടെയാണ് ഡാലസ് പ്രോവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍ എം സിയായി പ്രവര്‍ത്തിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചുവേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക