Image

കാൽഗറിയിൽ രാമായണ മാസാചരണം

Published on 04 August, 2020
കാൽഗറിയിൽ രാമായണ മാസാചരണം
കാൽഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ OHM (Organization of Hindu Malayalees) കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകുന്നേരം 6.30 മുതൽ 7:30 വരെ  വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ  പാരായണത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഉമാ ജയദേവൻ ആണ്. കുട്ടികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു വരുന്നു.

കുട്ടികൾക്ക്  ആദ്ധ്യത്മിക ജ്ഞാനവും സനാതന ധർമ്മബോധവും നൽകുന്നതിന് വേണ്ടി ഈ വർഷം  ഏപ്രിൽ മുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ധ്യാനാമജപവും അർത്ഥവിവരണവും നടത്തിവരുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ  വീഡിയോ കോൺഫറൻസ് വഴിയാണ് ഇതു നടത്തപ്പെടുന്നത്.

വാർത്ത അയച്ചത് ജോസഫ്  ജോൺ, കാൽഗറി
   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക