Image

സുശാന്ത് സിങിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

Published on 05 August, 2020
സുശാന്ത് സിങിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി.


സുശാന്തിന്റെ മരണം മഹാരാഷ്ട്ര ബിഹാര്‍ രാഷ്ട്രിയത്തില്‍ വലിയതോതില്‍ ചലനമുണ്ടാക്കിയിരുന്നു. അന്വേഷണം മുംബൈ പൊലീസില്‍ നിന്ന് മാറ്റി സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യം ഇല്ലെന്നും മുംബൈ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും നിലപാട് എടുക്കുകയായിരുന്നു.


അതേ സമയം കേസ് സി.ബി.ഐക്ക് വിടണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുശാന്തിന്റെ പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

ജൂലൈ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 34കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക