Image

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ര്‍​ത്തി ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി

Published on 07 August, 2020
സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ര്‍​ത്തി ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി
മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗു​മാ​യു​ണ്ടാ​യി​രു​ന്ന സാ​മ്ബ​ത്തി​ക ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നാ​യി ന​ടി റി​യാ ച​ക്ര​വ​ര്‍​ത്തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. മും​ബൈ​യി​ലെ ഓ​ഫീ​സി​ലാ​ണ് റി​യ എ​ത്തി​യ​ത്.

കേ​സി​ല്‍ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള റി​യ​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ ഇ​ഡി റി​യ​യ്ക്ക് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് റി​യ ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. സു​ശാ​ന്തി​ന്‍റെ മു​ന്‍ ബി​സി​ന​സ് മാ​നേ​ജ​ര്‍ ശ്രു​തി മോ​ദി, സു​ഹൃ​ത്ത് സി​ദ്ധാ​ര്‍​ഥ് പ​ട്ടാ​നി എ​ന്നി​വ​രോ​ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചു. 

സു​ശാ​ന്തി​ന്‍റെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രെ ഇ​ഡി കേ​സ് എ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. സു​ശാ​ന്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും റി​യ​യ്ക്ക് പ​ണം കൈ​മാ​റി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ പി​താ​വ് ഇ​ന്ദ്ര​ജി​ത്ത് ച​ക്ര​വ​ര്‍​ത്തി റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷൗ​വി​ക് അ​മ്മ സ​ന്ധ്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ക്ക​ല്‍, ത​ട​വി​ലി​ടു​ക, മോ​ഷ​ണം, വ​ഞ്ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക