Image

കരിപ്പൂര്‍ വിമാനാപകടം; പൈലറ്റടക്കം മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Published on 07 August, 2020
കരിപ്പൂര്‍  വിമാനാപകടം; പൈലറ്റടക്കം മൂന്നു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കരിപ്പൂരില്‍ വിമാന അപകടം. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റടക്കം മൂന്നു പേര്‍ മരിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറുകയായിരുന്നു.


ആ​റ് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 190 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 10 കു​ട്ടി​ക​ളു​മു​ണ്ട്. ദു​ബാ​യി​ല്‍ ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ IX-1344 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ന്‍​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.


50 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചിരിക്കുന്നത്. വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലാണ്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


വിമാനത്തില്‍ 170-ല്‍ അധികം യാത്രക്കാരും ആറ് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.

അപകടം നടന്ന ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 24 ആംബുലന്‍സുകള്‍ രംഗത്തുണ്ട്. മഴമൂലം രക്ഷാപ്രവര്‍ത്തനത്തിന് നേടിയ തടസ്സം നേരിടുന്നുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക