Image

ഒന്നും ഓര്‍ക്കാന്‍ പോലും കഴിയാതെ രക്ഷപ്പെട്ട യാത്രക്കാര്‍; ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പേ അസ്വഭാവികത

Published on 07 August, 2020
ഒന്നും ഓര്‍ക്കാന്‍ പോലും കഴിയാതെ രക്ഷപ്പെട്ട യാത്രക്കാര്‍; ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പേ അസ്വഭാവികത

കരിപ്പൂര്‍: വിമാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍. ലാന്‍ഡിംഗിന്റെ സമയത്ത് എന്തോ അസ്വഭാവിക ശബ്ദം കേട്ടിരുന്നു. ലാന്‍ഡ് ചെയ്തപ്പോള്‍ ആശ്വാസം തോന്നിയെങ്കിലും പെട്ടെന്ന് വീഴുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്ന് പുകയും കരിയുന്ന മണവും വന്നു. വിമാനത്തിനുള്ളില്‍ ചൂട് കയറുന്നതും അറിയുന്നുണ്ടായിരുന്നു. ഇ്രതയും പേര്‍ മരിച്ചുവെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും യാത്രക്കാരായ റിയസ്, ഫാത്തിമ, ഒരു വനിത കാബിന്‍ ക്രൂവും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക