മുംബൈ : ഹിന്ദി സീരിയല്‍ നടന് സമീര്‍ ശര്‍മ (44) മലാഡിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്. നടനെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയ സെക്യൂരിറ്റി ജീവനക്കാരനാണ് അടുക്കളയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെ്റ്ലഇറ സൂചന
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 2017ല്‍ ചികില്‍സയിലായിരുന്നെന്നും ഒരു വര്‍ഷത്തോളം വിട്ടുനിന്ന ശേഷമാണ് അഭിനയത്തിലേക്കു തിരിച്ചെത്തിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. ഡല്‍ഹി സ്വദേശിയായ സമീര്‍, പഠനത്തിനു ശേഷം ബെംഗളൂരുവില്‍ പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യവെയാണ് അഭിനയരംഗത്ത് എത്തിയത്. മാതാപിതാക്കള്‍ ബെംഗളൂരുവില്‍. 2014ല്‍ വിവാഹമോചിതനായ സമീര്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ക്യുന്‍കി സാസ് ഭി കഭി ബഹു ധി , കഹാനി ഘര്‍ഘര്‍ കി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു.
അതിനിടെ, സുശാന്ത് സിങ് രാജ്പുത്തിനു പിന്നാലെ സമീറും വിഷാദരോഗത്തെ തുടര്‍ന്നു ജീവനൊടുക്കിയതാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. വിഷാദരോഗികളുടെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പ് രണ്ടാഴ്ച മുന്‍പ് സമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.