Image

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം

Published on 08 August, 2020
ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ പറയുന്നത്.

”സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ഷെയ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക