Image

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

Published on 09 August, 2020
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി. ഇതിന്റെ ഭാഗമായി ആശുപത്രി ബില്ലുകള്‍ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുകയാണ്. ബില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുതെന്നും ആശുപത്രി അധികൃതരോട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക