Image

കരിപ്പൂര്‍: തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

Published on 09 August, 2020
കരിപ്പൂര്‍: തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്‍ഷ്വര്‍ ചെയ്തത് 375 കോടി രൂപക്ക്. രാജ്യത്തെ നാല് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്ബനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷൂര്‍ ചെയ്തത്. നഷ്ടപരിഹാര ബാധ്യത കുറക്കുന്നതിന് വേണ്ടി വിദേശത്തുള്ള ഇന്‍ഷൂറന്‍സ് കമ്ബനികളില്‍ പുനര്‍ ഇന്‍ഷൂറന്‍സ്‌ നല്‍കിയിട്ടുമുണ്ട്.


വിമാനാപകടത്തില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. പൈലറ്റും സഹപൈലറ്റും നാല് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി 143 പേര്‍ ചികിത്സയിലാണ്. 


അപകടത്തില്‍ ജീവന്‍ നഷ്ടടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ധന സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപയുമാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്.


കരിപ്പൂരിലേതിനു സമാനമായി 2010ല്‍ മംഗലാപുരത്തുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൊന്‍ട്രിയല്‍ കോണ്‍വന്‍സേഷന്‍ പ്രകാരം 72 ലക്ഷം രൂപ വീതം നല്‍കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 


152 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമടക്കം 158 പേര്‍ മരിച്ച അപകടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 115. കോടി 30 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ ചിലവിട്ടത്. 


പരുക്കേറ്റവരുള്‍പ്പടെ 160 പേര്‍ക്കാണ് ഈ സംഖ്യ നല്‍കിയത്. ഇതിനു പുറമെ ഇപരളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും തുക വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. 


വിമാനാപകടത്തില്‍ മരണപ്പെട്ട മഹേന്ദ്ര കോട്കാനി എന്ന നവി മുംബൈയിലെ യുവാവിന്റെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ 4.4 കോടി നഷ്ടപരിഹാരം നല്‍കിയിരുന്നു. അതിനു പുറമെയാണ് ദേശീയ ഉപഭോക്തൃ നഷ്ടപരിഹാര കോടതിയെ സമീപിച്ചതില്‍ നിന്നും 2.95 കോടി രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടത്.

Join WhatsApp News
2020-08-09 05:37:06
എന്തെല്ലാം നിറംമങ്ങിയ ദുരിത കാഴ്ചകൾ. കൊവിഡ് 19, പ്രളയം, ഉരുൾ പൊട്ടൽ, വിമാന ദുരന്തം, കൂട്ട കുഴിമാടങ്ങൾ. പക്ഷേ എന്തിനാണ് നാം വിഷമിക്കുന്നത്. ഒരു സിനിമ കാണുന്ന ലാഘവത്തിൽ ഇതെല്ലാം അറിയുക, കാണുക, കേൾക്കുക. വരുന്നതൊക്കെ വരന്നിടത്തു വച്ച് വരുന്നതു പോലെ കാണാം. അത്ര തന്നെ. അത്രയേ ഒള്ളു. അല്ലാതെന്താണ് നമുക്ക് ചെയ്യാനാകുന്നത്. വെറുതെ ആലോചിച്ച് കൂട്ടിയിട്ട് ഒരു കാര്യവുമില്ലതാനും. പ്ളേഗും, വസൂരിയും, പോളിയോയും, നാഗസാക്കിയും, ഹിരോഷിമയും, രണ്ട് ലോക മഹായുദ്ധങ്ങളും, അനേകം ദുരന്തങ്ങളുമൊക്കെ വന്ന് പോയതാണ്. അത്ര തന്നെ. നമ്മളിന്നും ജീവിക്കുന്നു. നാളെയും കഴിയുമെങ്കിൽ ജീവിക്കും. ഇല്ലെങ്കിലും ഒന്നുമില്ലെന്നങ്ങ് കരുതണം. കഴിയുന്നിടത്തോളം മനുഷ്യത്വത്തോടെ ജീവിക്കണം. സർവ്വചരാചരങ്ങളേയും സ്നേഹിക്കണം. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച്, നിയമങ്ങൾ പാലിച്ച് ജാഗ്രതയോടെ കഴിയണം. നമുക്കാകും പോലെ നാടിന് കൈതാങ്ങാകണം. ചേർന്ന് നിൽക്കുകയും ചേർത്ത് നിർത്തുകയും വേണം. എന്തും പങ്ക് വയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തണം. നമുക്കായി നാമും, സർക്കാരും, സമൂഹവും മാത്രം. അതിജീവിക്കുക തന്നെ ചെയ്യും. ചെയ്തേ മതിയാകു. നന്മയുടേയും, സമാധാനത്തിന്റേയും, സന്തോഷത്തിന്റേയും പൊൻ പുലരി ഉദയം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. നമസ്തെ. കടപ്പാട് - അശോക് കുമാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക