Image

അമിത് ഷാ കൊവിഡ് നെഗറ്റിവ് ആയെന്ന് മനോജ് തിവാരി; നിഷേധിച്ച്‌ ആഭ്യന്തര മന്ത്രാലയം, ഒടുവില്‍ ട്വീറ്റ് പിന്‍വലിച്ചു

Published on 09 August, 2020
അമിത് ഷാ കൊവിഡ് നെഗറ്റിവ് ആയെന്ന് മനോജ് തിവാരി; നിഷേധിച്ച്‌ ആഭ്യന്തര മന്ത്രാലയം, ഒടുവില്‍ ട്വീറ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

ഇതോടെ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവെന്ന ട്വീറ്റ് മനോജ് തിവാരി പിന്‍വലിച്ചു.


ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്. എന്നാല്‍ അമിത് ഷാ എയിംസില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Join WhatsApp News
2020-08-09 05:05:39
പള്ളി ഇരുന്നേടത്ത് അമ്പലം പണിയാൻ തുടങ്ങിയപ്പഴേ കണ്ടില്ലേ എന്തെല്ലാം തട്ടുകേടാ ഒണ്ടാവുന്നേന്ന്? പൂജാരിക്കും ആഭ്യന്തരമന്ത്രിക്കുമുൾപ്പെടെ സകലവനും കോവിഡ്. ഉത്തരേന്ത്യയിലും, ആസ്സാമിലും, മുംബൈയിലും, കേരളത്തിലും പ്രളയം. വിമാനാപകടം. അല്ലാഹുവിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും. എല്ലാം പടച്ചോന്റെ കരാമത്ത്, അല്ലാതെന്താ? ഈ പ്രൊഫൈലിന് ഒരുപാട് മുസ്ലിം ഫേസൂക്ക് സുഹൃത്തുക്കൾ ഉണ്ടായിട്ടും ഈ ഒരു ലൈനിൽ ഒരൊറ്റ പോസ്റ്റ്‌ പോലും നോം കണ്ടിട്ടില്ല. അതേ സമയം, വളരെ കുറച്ചു സംഘികൾ മാത്രമേ ഇവിടെ ഉള്ളൂ എങ്കിലും ടൈംലൈൻ നെറച്ചും അയ്യപ്പകോപോം രാമന്റെ പ്രതികാരോം. ലവന്മാരെക്കാൾ വലുതല്ല മറ്റൊരു ദുരന്തോം. വാൽക്കഷ്ണം: നാട്ടിൽ ഇസ്ലാമിക മതമൗലികവാദമോ വാദികളോ ഇല്ലെന്നൊന്നും ഇവിടെ വിവക്ഷയില്ല. സംഘികളും സംഘിസവും ആണ് കൂടുതൽ എന്നും ഏറെ അപകടകരവും എന്നു പറഞ്ഞു വച്ചെന്നേ ഒള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക