Image

``സുശാന്ത്‌ ഭയ്യായുടെ മരണം കൊലപാതകം തന്നെ'' അങ്കിത്‌ ആചാര്യ

Published on 09 August, 2020
``സുശാന്ത്‌ ഭയ്യായുടെ മരണം കൊലപാതകം തന്നെ'' അങ്കിത്‌ ആചാര്യ
സുശാന്ത്‌ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ അങ്കിത്‌ ആചാര്യ. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ വളര്‍ത്തുനായയുടെ ബെല്‍റ്റ്‌ ഉപയോഗിച്ച്‌ ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും അങ്കിത്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി.

``സുശാന്ത്‌ ഭായിയെ എനിക്ക്‌ നന്നായി അറിയാം. ഇത്‌ ആത്മഹത്യയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. തൂങ്ങി മരിക്കുന്ന ഒരാളുടെ കഴുത്തില്‍ കാണുന്ന മുറിവുകള്‍ വ്യത്യസ്‌തമാണ്‌. യു ഷെയ്‌പ്പിലാണ്‌ കഴുത്തില്‍ അടയാളം കാണുക. എന്നാല്‍ ഒരാള്‍ കഴുത്തില്‍ കുരുക്കിട്ട്‌ ഞെരിച്ചതാണെങ്കില്‍ ഒ ഷെയ്‌പ്പിലുള്ള മുറിവായിരിക്കും. സുശാന്ത്‌ ഭായിയുടെ കഴുത്തില്‍ കണ്ട അടയാളം ഒ ഷെയ്‌പ്പിലുള്ളതായിരുന്നു. തൂങ്ങി മരിച്ച ഒരാളുടെ കണ്ണ്‌ പുറത്തേക്ക്‌ തള്ളും. നാക്ക്‌ പുറത്തേക്ക്‌ വരും. വായില്‍ നിന്നും നുരയും പതയും വരും. ഇതൊന്നും സുശാന്ത്‌ ഭയ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.''

`` ഇത്‌ കൊലപാതകം തന്നെയാണ്‌. അദ്ദേഹത്തിന്റെ കഴുത്തില്‍ കണ്ട അടയാളം എന്തിന്റെയാണെന്ന്‌ എനിക്കറിയാം. അത്‌ അദ്ദേഹത്തിന്റെ വളര്‍ത്തുനായയുടെ ബെല്‍റ്റാണ്‌. ആ ബെല്‍റ്റ്‌ കഴുത്തില്‍ കുരുക്കി അദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതാണ്‌. അതിന്റെ അടയാളമാണ്‌ അദ്ദേഹത്തിന്റെ കഴുത്തില്‍ കണ്ടത്‌. 

അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ഫോട്ടോയെല്ലാം എന്റെ കൈയ്യിലുണ്ട്‌. അതില്‍ നിന്നാണ്‌ ഞാനിതെല്ലാം കണ്ടെത്തിയത്‌. അന്വേഷണം സിബിഐക്ക്‌ കൈമാറിയതില്‍ എനിക്കേറെ സന്തോഷമുണ്ട്‌. സുശാന്ത്‌ സാറിന്‌ നീതി ലഭിക്കണം. അദ്ദേഹത്തിന്റെ കുറ്റവാളികളെ കണ്ടെത്തി തൂക്കിക്കൊല്ലണം.'' അങ്കിത്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക