Image

നാല് എക്സിക്യൂട്ടീവ് കല്‍പനകൾ ഭരണഘടനാപരമോ? (ബി ജോൺ കുന്തറ)

Published on 09 August, 2020
നാല് എക്സിക്യൂട്ടീവ് കല്‍പനകൾ ഭരണഘടനാപരമോ? (ബി ജോൺ കുന്തറ)
വിഷയം - കോവിഡ് ദുരിതാശ്വാസ രണ്ടാം ധനസഹായ ബിൽ.

കോവിഡ് 19 ഇടക്കാല ആശ്വാസ ധന സഹായ ബിൽ യു സ് കോൺഗ്രസ്സിൽ നീങ്ങാതെ വന്നപ്പോൾ പ്രസിടൻറ്റ്‌ ട്രംപ് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് നാലു കല്പനകളിൽ ഇന്നലെ ഒപ്പുവയ്ച്ചു. ഇതൊരു സംവാദ വിഷയം മാത്രമായി ഒതുങ്ങുവോ അതോ കോടതിയിൽ ചോദ്യപ്പെടുമോ?

കോൺഗ്രസിനു തീരുമാനം എടുക്കുവാൻ പറ്റാത്ത സാഹചര്യങ്ങളിൽ പ്രതിസന്ധി ഉടലെടുത്താൽ അത് നേരിടുന്നതിന് ഭരണഘടന പ്രസിഡൻറ്റിനുനൽകിയിരിക്കുന്ന അധികാരമാണ് എക്സിക്യൂട്ടീവ് പവർ. എല്ലാ രാഷ്ട്രപതികളും ഇതു നിരവധി തവണകളിൽ ഉപയോഗിച്ചിട്ടുണ്ട് .

ഇതുപോലുള്ള കല്പനകൾക്ക് ആറുമാസത്തെ കാലാവുധിയാണ് നൽകിയിരിക്കുന്നത് അതിനോടകം കോൺഗ്രസ്സിൽ കല്പനകൾ അവതരിപ്പിച്ചിരിക്കണം. പലതും കോടതികളിൽ ചോദ്യം ചെയ്യപ്പെടും പലതും പരമോന്നത കോടതി വരെ എത്തും?

ഇന്നലെ ഒപ്പു രേഖപ്പെടുത്തിയ കല്പനകൾ 1ശമ്പളനികുതി ഇളവ് വർഷാവസാനം വരെ.2 ഈസമയം ആരെയും വാടക നൽകാത്തതിൽ,വീടിനെടുത്ത കടം തിരിച്ചടക്കൽ മുടങ്ങിയാൽ ഇവരെ കുടി  ഒഴിപ്പിക്കുവാൻ പാടില്ല. 3 , $400 ഡോളർ ഓരോ ആഴ്ചയും ജോലികളിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നവർക്ക്. 4 വിദ്യാർഥികൾക്ക് അധ്യയന സമയം എടുത്ത കടങ്ങൾക്ക് പലിശയില്ല കൂടാതെ ഉടനെ തിരികെ അടക്കേണ്ട.

മുകളിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ കോൺഗ്രസ്സിൽ ചർച്ചകൾ നീങ്ങാതെ ആഴ്ചകളായി കെട്ടിക്കിടക്കുന്നു അതേ സമയം ജൂലൈ അവസാനം നേരത്തെ അനുവദിച്ച സഹായങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു.

ഇവിടെ ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കൻസും ആയുള്ള തർക്കം പണം മാത്രമല്ല ഈ പണം എന്തിനൊക്കെ ഉപയോഗിക്കണം ഡെമോക്രാറ്റ്‌സ് 1200 പേജുകളുള്ള നാല് ട്രില്യൺ ഡോളർ ബിൽ അവതരിപ്പിച്ചു ഇതിൽ കൊറോണ വൈറസ് ആശ്വാസം മാത്രമല്ല ശുദ്ധ ഇന്ധനം, കഴിഞ്ഞ മാസങ്ങളിൽ പട്ടണങ്ങളിൽ നടന്ന വര്‍ഗ്ഗവിദ്വേഷ കലഹങ്ങളിൽ ഉണ്ടായ നാശ നഷ്ട്ടങ്ങൾക്ക് പരിഹാരം, വരുന്ന തിരഞ്ഞെടുപ്പിൽ, തപാൽ വോട്ട്, രജിസ്റ്റർ നടത്താത്തവർക്കും വോട്ട് കൂടാതെ നിയമവിരുദ്ധ കുടിയേറ്റക്കാർക്കും വേദനസഹായം.

ഇത് കോഗ്രസ് സാധാരണ നടത്തുന്ന കള്ളക്കളികളുടെ ഭാഗമാണ് ഒരു പ്രധാന നിയമ നിർമാണ ബില്ലിൽ മറ്റു പലതും കുത്തിത്തിരുകുക വീശുന്ന വലയിൽ വലിയ മീനുകൾ മാത്രമല്ല ചെറു മീനുകളും കുടുങ്ങും കിട്ടും.ഇത്തവണ സെനറ്റ് റിപ്പബ്ലിക്കൻസ് അതിൽ എതിർപ്പ് പ്രസിടൻറ്റൂ ഇക്കൂടെ.
ഇതിൽ ഭരണഘടനാ ലംഘനം വാദമുഖമാകുന്നതിനുള്ള കാരണം പ്രസിഡൻറ്റിനു പുതുതായി എന്തിനും പണം ചിലവഴിക്കുന്നതിനു കോൺഗ്രസ് അനുവദിക്കണം. ഇതിനെല്ലാം പ്രതിവിധി കണ്ടുകൊണ്ടാണ് വൈറ്റ് ഹൌസ് ഇതുപോലുള്ള ഒരു തീരുമാനത്തിന് മുതിർന്നത്.

ഈ പദ്ധതികൾക്ക് വരുന്ന ചിലവ് ഒന്നര ട്രില്യൻ ഇവിടെ ചോദ്യപ്പെടുന്നത്  ഈപണം നേരത്തെ അനുവദിച്ചത് മുഴുവൻ ചിലവാകാതെ യു സ് ഖജനാവിൽ കെട്ടിക്കിടക്കുന്നു ഇതു ചിലവിടുന്നതിന് കോൺഗ്രസ് അനുവാദം ആവശ്യമില്ല.
ഇവിടെ ഡെമോക്രാറ്റ്‌സ് ധർമ്മസങ്കടത്തിൽ കാരണം ട്രംപ് ആവശ്യപ്പെടുന്നത് എല്ലാം ഇപ്പോൾ ബുദ്ധിമുട്ടുന്ന പൊതുജനതയെ സഹായിക്കുന്നതിന് അതിനെ എങ്ങിനെ കോടതിയിൽ ചോദ്യം ചെയ്യുവാൻ പറ്റും? കോടതിയിൽ എത്തിയാൽ, പൊതുജന സമക്ഷം തീർച്ചയായും അത് നല്ലൊരു നീക്കമായി വരില്ല.
നാളെ മുതൽ തലസ്ഥാനത്തു വാക്കു തർക്കങ്ങളുടെയും പരസ്പ്പര കുറ്റാരോപണങ്ങളുടെയും ഉത്സവമായിരിക്കും. ഇവിടെ നിരവധി ട്രംപ് വിരോധ മാധ്യമങ്ങളും കുഴച്ചിലിൽ ആരുടെ കൂടെ നിൽക്കണം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക