Image

കുറ്റകൃത്യങ്ങളും ഭീകരതയും വർദ്ധിച്ചു വരുന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

പി.പി.ചെറിയാൻ Published on 10 August, 2020
കുറ്റകൃത്യങ്ങളും ഭീകരതയും വർദ്ധിച്ചു വരുന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിംങ്ങ്ടന്‍: വ്യാപകമായിക്കൊണ്ടിരിക്കുന്ന കോവിഡ് 19 പശ്ചാത്തലത്തിലും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെയും ഭീകരതയുടെയും സാഹചര്യത്തിലും യു. എസ് പൗരന്മാര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍കി.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി. സി) ലെവല്‍ 3 ട്രാവല്‍ ഹെല്ത്ത് നോട്ടീസാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഓഗസ്റ്റ് 6 - നാണ് അറിയിപ്പുണ്ടായത്.

അതിര്‍ത്തി, എയര്‍ പോര്‍ട്ട് എന്നിവ അടഞ്ഞു കിടക്കുന്നതും യാത്രാ നിരോധനം, സ്റ്റേ അറ്റ് ഹോം, കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കല്‍, ജമ്മു കശ്മീര്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭീകരത, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം എന്നിവയാണ് യു.എസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനുള്ള തടസ്സമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യു.എസ്. പൗരന്മാര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനുള്ള പരിമിതികളും മറ്റൊരു കാരണമാണ്.

ഇന്ത്യയ്ക്കകത്തുള്ള പ്രശ്‌നബാധിതമായ സംസ്ഥാനങ്ങളിലേയ്ക്കു യാത്ര ചെയ്യണമെങ്കില്‍ യു.എസ് ഗവണ്‍മെന്റ് ജീവനക്കാര്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും യു എസ് എംബസിയുടെ വെബ് പേജില്‍ പറയുന്നു.

സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് അപകടമാണെന്ന മുന്നറിയിപ്പും നല്‍കുന്നു.

മറ്റ് പല രാജ്യങ്ങളിലേക്കു മുള്ള വിലക്കുകള്‍ നീക്കം ചെയ്തപ്പോഴും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളും ഭീകരതയും വർദ്ധിച്ചു വരുന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്കുറ്റകൃത്യങ്ങളും ഭീകരതയും വർദ്ധിച്ചു വരുന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക