Image

ഓഫീസ് കെട്ടിടം കോവിഡ് ഐ.സി.യു ആക്കി മാറ്റി ഷാരൂഖ് ഖാന്‍

Published on 10 August, 2020
ഓഫീസ് കെട്ടിടം കോവിഡ് ഐ.സി.യു ആക്കി മാറ്റി ഷാരൂഖ് ഖാന്‍

മുംബൈയിലെ ഓഫീസ് കെട്ടിടം കോവിഡ് ഐസിയു ആക്കി മാറ്റി ഷാരൂഖ് ഖാന്‍. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രമായി ഓഫീസ് ഷാരൂഖ് മുംബൈ കോര്‍പ്പറേഷന് വിട്ടു നല്‍കിയിരുന്നു. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് കെട്ടിടം ഇപ്പോള്‍ ഐസിയു ആക്കി മാറ്റിയത്.

15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തന്നെ നാല് നിലയുള്ള തന്റെ ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന് ഷാരൂഖ് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ മെയ്യിലാണ് ഇത് ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക