Image

യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാര്‍ക്ക് മടങ്ങിവരാം

Published on 10 August, 2020
 യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാര്‍ക്ക് മടങ്ങിവരാം

കുവൈറ്റ് സിറ്റി : യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റ് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇതിനായി 72 മണിക്കൂറില്‍ കൂടുതല്‍ സാധുതയുള്ള കോവിഡ് മുക്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നും ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫൗസാന്‍ പറഞ്ഞു.

ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിലയിരുത്തും. അടിയന്തരാവശ്യക്കാരല്ലാത്തവര്‍ തല്‍ക്കാലം വിദേശയാത്ര മാറ്റിവയ്ക്കണമെന്നും യാത്രയില്‍ കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ ബാഗേജ് നിരോധിച്ചിട്ടുണ്ട്. ഒരു ഹാന്‍ഡ്ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂ. പ്രായപരിധി പരിമിതപ്പെടുത്തിയിട്ടില്ല. യാത്രക്കാരന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സും ശ്ലോനാക് ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്നും യൂസഫ് അല്‍ ഫൗസാന്‍ പറഞ്ഞു.

നിലവില്‍ നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരിട്ട് കുവൈറ്റിലേക്കോ ട്രാന്‍സിറ്റ് വഴിയോ പറക്കാന്‍ കഴിയില്., എന്നാല്‍ നിരോധന പട്ടികയില്‍ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തില്‍ 14 ദിവസം താമസിച്ച് കോവിഡ് മുക്ത പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റിലേക്ക് മടങ്ങി വരുവാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക