Image

ഈ ഫോട്ടോയിലെ കുട്ടി മോഹന്‍ലാല്‍ അല്ല!

Published on 10 August, 2020
ഈ ഫോട്ടോയിലെ കുട്ടി മോഹന്‍ലാല്‍ അല്ല!


നടന്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലത്തെ ചിത്രമെന്ന പേരില്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചക്കപ്പെട്ട ഫോട്ടോയുടെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്തി. ബ്രിട്ടണിലുള്ള മലയാളി യുവാവ് പ്രദോഷിന്റെതാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം.

കുഞ്ഞുമോഹന്‍ലാല്‍ എന്ന വാദത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. തെറ്റായ പ്രചരണം വിശ്വസിച്ച് നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തിലുള്ളത് പ്രദോഷ് എന്ന യുവാവാണ് . പ്രദോഷ് തന്റെ കുട്ടിക്കാലത്തെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് മോഹന്‍ലാലിന്റെതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രദോഷ് തന്നെ നേരിട്ട് വിശദീകരണവുമായി വന്നതോടെ സോഷ്യല്‍ മീഡിയിലെ വ്യാജ പോസ്റ്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക