Image

കോവിഡ് ബാധിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ : പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍

Published on 11 August, 2020
കോവിഡ് ബാധിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ : പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മുഖര്‍ജി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.


തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.


വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റിവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക