Image

ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് 2020 ചിത്രീകരണം അമേരിക്കയിൽ ആരംഭിച്ചു

Published on 11 August, 2020
ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് 2020  ചിത്രീകരണം അമേരിക്കയിൽ ആരംഭിച്ചു
അമേരിക്കൻ മണ്ണിലും പൊന്നുവിളയിക്കുന്ന മലയാളി കർഷകരെ ലോകത്തിനു പരിചയപെടുത്തുന്നതിനും ഏറ്റവും മികച്ച കർഷകനെ ആദരിക്കുന്നതിനുമായി ഫ്ലവേഴ്സ് ടിവി യുഎസ്എ ഒരുക്കുന്ന ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് 2020 ൻ്റെ  ചിത്രീകരണം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ചു.
അകാലത്തിൽ പൊലിഞ്ഞു  പോയ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കർഷകനും ഫ്ലവേഴ്സ് ടിവി യുഎസ്എ യുടെ പ്രിയ സുഹൃത്തുമായിരുന്ന ചിക്കാഗോയിലെ ജോയ് ചെമ്മാച്ചലിൻ്റെ   പേരിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

നോർത്ത് അമേരിക്കയിൽ എവിടെയും ചെറുതും വലുതുമായ കൃഷി നടത്തുന്ന ആർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണെന്നു  ഫ്ലവേഴ്സ് ടിവി യു എസ് എ  സി ഇ ഒ ബിജുസക്കറിയ അറിയിച്ചു.

ഈ കാർഷിക മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ കൃഷിയിടത്തിൻ്റെ ചിത്രങ്ങളും ഒരു ചെറുകുറിപ്പും info@flowerstv.us എന്ന ഇമെയിൽ വിലാസത്തിൽ  അയക്കാവുന്നതാണ്. ഫ്ലവേഴ്സ് ടിവി യുഎസ് എ  ടീം തോട്ടം സന്ദർശിച്ചു  ചിത്രീകരണം നടത്തുന്നതും കർഷക കുടുംബത്തിൻ്റെ  ഇന്റർവ്യൂ സഹിതം  ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ചെയ്യുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
ബിജു സക്കറിയ -847 630 6462
ജോർജ്ജ് പോൾ - 713 447 2926
ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് 2020  ചിത്രീകരണം അമേരിക്കയിൽ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക