Image

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 11 August, 2020
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് 15,16 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

ഓഗസ്റ്റ് ഒമ്പതാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ. തോമസ് കോര കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ഓഗസ്റ്റ് 15 (ശനി) വൈകിട്ട് 7.15-നു സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രഗത്ഭ വാഗ്മിയും, അനുഗ്രഹീത വചന പ്രഘോഷകനുമായ വെരി റവ. ശാമുവേല്‍ ഗീവര്‍ഗീസ് റമ്പാന്‍ വചന പ്രഘോഷണം നടത്തും.

16-നു ഞായറാഴ്ച രാവിലെ 8.15-നു പ്രഭാത പ്രാര്‍ത്ഥനയും, അതേ തുടര്‍ന്ന് വികാരി റവ.ഫാ. തോമസ് കോരയുടെ കാര്‍മ്മികത്വത്തില്‍ വി. ബലിയര്‍പ്പണവും നടക്കും. വി. കുര്‍ബാന ലൈവ് സ്ട്രീം വഴിയായി വിശ്വാസികള്‍ക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. 11 മണിക്ക് കുട്ടികളുടെ ഈവര്‍ഷത്തെ ഗ്രാജ്വേഷന്‍ സെറിമണിയുടെ ഉദ്ഘാടനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു.

പരിശുദ്ധ ദേവാലയത്തിന്റെ പത്താമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ സ്വരൂപിച്ച ചാരിറ്റി തുകയില്‍ നിന്നും അര്‍ഹരായ ഭവന രഹിതരായ ആളുകള്‍ക്ക് 'സൗജന്യ ഗ്രോസറി കിറ്റ്' വിതരണം ചെയ്യുന്നുവെന്നുള്ളത് ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങളുടെ ഒരു സവിശേഷത കൂടിയാണ്. പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മവും അഭി. മെത്രാപ്പോലീത്ത നിര്‍വഹിക്കും.

ആശ്രിതര്‍ക്ക് ആശ്വാസവും, അനാഥര്‍ക്ക് അഭയകേന്ദ്രവുമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ വിശ്വാസികളേവരേയും കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമെ ബിജോയ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), മിഥുന്‍ മത്തായി (ട്രസ്റ്റി), എബി ഏബ്രഹാം (സെക്രട്ടറി) ബിനോയ് മാത്യു, അലന്‍ പോള്‍, തോമസ് അബ്രഹാം (കമ്മിറ്റിയംഗങ്ങള്‍) എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക