Image

ഒടിടിയില്‍ സൂപ്പര്‍ഹിറ്റായി ദുല്‍ഖറിന്റെ തമിഴ് പടത്തിന്റെ തെലുങ്ക് പതിപ്പ്

Published on 12 August, 2020
ഒടിടിയില്‍ സൂപ്പര്‍ഹിറ്റായി ദുല്‍ഖറിന്റെ തമിഴ് പടത്തിന്റെ തെലുങ്ക് പതിപ്പ്

ദുല്‍ഖറിന്റെ നാലമത്തെ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു റിലീസ് ചെയ്‌തത്. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്‌ത ചിത്രം തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിനൊപ്പം തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ തിയേറ്റര്‍ വിജയത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമിലും തെലുങ്ക് പതിപ്പ് മികച്ച വിജയം നേടുകയാണ്.

തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോമായ അഹ വീഡിയോയിലാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ കണുലു കണുലനു ദൊച്ചയണ്ടെ പ്രദര്‍ശിപ്പിക്കുന്നത്.തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നാണ് ഇതെന്ന് അഹ വീഡിയോ പറയുന്നു.


ദുല്‍ഖറിനൊപ്പം റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍, ഗൗതം മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ തീയേറ്റര്‍ റിലീസും വിജയമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക