Image

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി

Published on 12 August, 2020
മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി



തിരുവനന്തപുരം: യു.എ.ഇയിൽ നിന്നെത്തിയ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് വിശദീകരണം തേടി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ യു.എ.ഇയിൽ നിന്ന് സ്വപ്‌നയും അവരുമായി ബന്ധപ്പെട്ടവർക്ക് ഇത്തരത്തിൽ എത്ര തവണ പാർസലുകൾ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കണം. 

അവർക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകിയിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടോ? പാർസലുകൾ കൈപ്പറ്റുന്നതിന് പ്രത്യേക അപേക്ഷ ഫോറം സ്വീകരിച്ചിരുന്നോ ഉണ്ടെങ്കിൽ ഡിജിറ്റൽ ഒപ്പ് സഹിതം കൈമാറണം എന്നാണ് നിർദേശം. നോട്ടീസിൽ 20നകം കസ്റ്റംസിനു വിശദീകരണം നൽകണം. 

പ്രതികളുടെ ഫോൺവിളി വിശദാംശങ്ങൾ നൽകാത്തതിൽ ബി.എസ്.എൻ.എല്ലിനും നോട്ടീസ് നൽകിയിട്ടുണ്ട്. 

അതേസമയം, സ്വപ്‌നയും മറ്റു പ്രതികളും സ്വർണക്കടത്ത് വ്യവസായം പോലെയാണ് കൊണ്ടുനടന്നതെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തിന് പിന്നിൽ വൻ ശൃംഖലയുണ്ട്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതികളുടെ ജാമ്യപേക്ഷയിൽ നാളെ വിധി പറയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക