Image

കോവിഡ് വാക്‌സിന് പ്രിയമേറിയതായി റഷ്യ; 20 രാജ്യങ്ങള്‍ ഓര്‍ഡര്‍ നല്‍കിയതായി അധികൃതര്‍

Published on 12 August, 2020
കോവിഡ് വാക്‌സിന് പ്രിയമേറിയതായി റഷ്യ; 20 രാജ്യങ്ങള്‍  ഓര്‍ഡര്‍ നല്‍കിയതായി അധികൃതര്‍
മോസ്‌കോ: 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ 20 രാജ്യങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തതായി റഷ്യ. സ്പുട്‌നിക് വി എന്ന് പേരിട്ട ലോകത്തെ ആദ്യ കോവിഡ് വാക്‌സിന് ചൊവ്വാഴ്ചയാണ് റഷ്യ അനുമതി നല്‍കിയത്. സോവിയറ്റ് യൂനിയന്‍റെ സാറ്റലൈറ്റ് സ്പുട്‌നികിന്‍റെ പേരാണ് വാക്‌സിന് നല്‍കിയിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണം ബുധനാഴ്ച തുടങ്ങുമെന്നും വ്യാവസായിക ഉല്‍പ്പാദനം സെപ്റ്റംബറിലാകുമെന്നും വാക്‌സിന്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ തലവന്‍ കിറില്‍ ദിമിത്രിയേവ് പറഞ്ഞു.

വിദേശത്ത് നിന്ന് ഏറെ ആവശ്യം വാക്‌സിന് വന്നുകഴിഞ്ഞു. 20 രാജ്യങ്ങളില്‍ നിന്ന് 100 കോടിയിലേറെ ഡോസിന് മുന്‍കൂട്ടി ഓര്‍ഡര്‍ ലഭിച്ചു. വിദേശ പങ്കാളികളുമായി ചേര്‍ന്ന് അഞ്ച് രാജ്യങ്ങളില്‍ 50 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ റഷ്യ തയാറാണെന്നും ദിമിത്രിയേവ് അറിയിച്ചു.

അതേസമയം, റഷ്യയുടെ നേട്ടത്തെ വിലകുറച്ചു കാട്ടാനും അപകീര്‍ത്തിപ്പെടുത്താനും ആസൂത്രിതമായ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക