Image

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Published on 12 August, 2020
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
പതിനാലാം കേരള നിയമസഭയുടെ 20-ാം സമ്മേളനം ആഗസ്റ്റ് 24ന് വിളിച്ചുചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് തീരുമാനിച്ചു.
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്പ്പറേഷനുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവര്ഗ വികസന കോര്പ്പറേഷന്റെ സര്ക്കാര് ഗ്യാരണ്ടി തുക 30 കോടിയില് നിന്നും 100 കോടിയായി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചു.
കിന്ഫ്രയുടെ കൊച്ചി ബാംഗ്ലൂര് ഇന്ഡസ്ട്രിയല് കോറിഡോര് പദ്ധതിക്ക് പാലക്കാട് ജില്ലയില് 1800 ഏക്കര് ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല് ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്പെഷ്യല് തഹസില്ദാര് യൂണിറ്റും താല്കാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കിന്ഫ്രക്കാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് 2019-20 വര്ഷത്തെ ബോണസ് നല്കുന്നതിനുള്ള മാര്രേഖ പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ നല്കിയ ബോണസ് തുകയില് അധികരിക്കാന് പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്.
നെടുമ്പാശ്ശേരി, കരിപ്പൂര് എന്നീ വിമാനത്താവളങ്ങളില് നിന്നും ആഭ്യന്തര സര്വ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്ക്കും ഏവിയേഷന് ടര്ബയിന് ഫ്യൂവലിലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില് നിന്ന് ഒരു ശതമാനമാക്കി,10 വര്ഷത്തേക്ക് കുറയ്ക്കാന് തീരുമാനിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് വി. രതീശന് ലാന്റ് ബോര്ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്കി.
വി. ജയകുമാരന് പിള്ളയെ കേരള സ്റ്റേറ്റ് ഇന്ഡസ്ട്രീയല് എന്റര്പ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനര്നിയമിച്ചു.
ഇടുക്കി രാജമലയിലെ, പെട്ടിമുടിയില് ഉരുള്പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ ആശ്രിതര്ക്കും കരിപ്പൂര് വിമാനാപകടത്തില് മരണപ്പെട്ടവരുടെ ആശ്രിതര്ക്കും ധനസഹായം അനുവദിച്ചു.
പെട്ടിമുടിയില് മരണപ്പെട്ടവര്ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചിലവിനുള്ള തുകയും അനുവദിച്ചു. വിമാനാപകടത്തില് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവിനുള്ള തുകയുമാണ് അനുവദിച്ചത്.
കൗണ്സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റില് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക