Image

സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 14 August, 2020
സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഎഇ കോണ്‍സിലേറ്റിന്റെ ഡിപ്ളോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ബാഗുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ ഇതാവശ്യപ്പെട്ട് കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഈ കത്ത് പരിഗണിച്ച് അനുമതി നല്‍കേണ്ടത്. ഈ അനുമതി ലഭിച്ചാല്‍ മാത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകള്‍ കൊണ്ടുവരാന്‍ സാധിക്കൂ. ആ നിലക്ക് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വര്‍ണ്ണം കടത്തിയിരിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്ത് വിടണം.അത് കൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും  സര്‍ക്കാരിനും ഒഴിഞ്ഞ് മാറാന്‍ ഒരിക്കലും കഴിയില്ല-ചെന്നിത്തല പറഞ്ഞു.
തന്നെ നീക്കാനുള്ള പ്രമേയം നിയമസഭയില്‍ എടുക്കില്ലന്ന് സ്പീക്കറുടെ പ്രസ്താവന ഭീരുത്വമാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക