Image

ചൈനയില്‍ രോഗമുക്തരായ രണ്ട്​ പേര്‍ക്ക്​ വീണ്ടും കോവിഡ്

Published on 14 August, 2020
ചൈനയില്‍ രോഗമുക്തരായ രണ്ട്​ പേര്‍ക്ക്​ വീണ്ടും കോവിഡ്

ബെയ്​ജിങ്​: ചൈനയില്‍ കോവിഡ്-19 ബാധയില്‍ നിന്നും സുഖം പ്രാപിച്ച രണ്ട് പേര്‍ക്ക്​ വീണ്ടും വൈറസ്​ ബാധ. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിയില്‍ നിന്നുള്ള 68 കാരിയാണ്​ വീണ്ടും കോവിഡ്​ പോസിറ്റീവായത്​. ഡിസംബറില്‍ കോവിഡ്​ ബാധിതയായ ഇവര്‍ ​ ജനുവരിയിലാണ് ​കോവിഡ് നെഗറ്റീവായത്​. ഇവരെകൂടാതെ ഏപ്രിലില്‍ രോഗമുക്തനായ വ്യക്തിയും ആഗസ്​റ്റ്​ 10 ന്​ ഷാങ്​ഹായില്‍ നടത്തിയ പരിശോധനയില്‍ കോവിഡ്​ പോസിറ്റീവണെന്ന്​ കണ്ടെത്തി​. ഇരുവര്‍ക്കും​ രോഗലക്ഷണങ്ങളൊന്നുമില്ല.


രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും കോവിഡ്​ ബാധിച്ചിട്ടില്ല. എങ്കിലും ഇവരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. കോവിഡ്​ വൈറസിനെ ചെറുക്കാനുള്ള ആന്‍റീബോഡിയുടെ അളവിലുണ്ടായ കുറവുമൂലമാകാം വീണ്ടും രോഗബാധയുണ്ടായതെന്നാണ്​ വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നത്​.


കോവിഡ്​ മുക്തരായാല്‍ വീണ്ടും വൈറസ്​ ബാധയുണ്ടാകില്ലെന്നാണ്​ ആരോഗ്യമേഖലയിലെ വിദഗ്​ധര്‍ വിലയിരുത്തിയിരുന്നത്​. എന്നാല്‍ വൈറസ്​ പൊട്ടിപ​ുറപ്പെട്ട ചൈനയില്‍ തന്നെ രോഗമുക്തരില്‍ വീണ്ടും കോവിഡ്​ ബാധയുണ്ടായത്​ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്​.

കോവിഡ്​ വൈറസ്​ വ്യാപനം ലോകമെമ്ബാടുമുള്ള 20 ദശലക്ഷത്തിലധികം പേരെ രോഗികളാക്കുകയും 748,000 പേരുടെ ജീവനെടുക്കുകയും ചെയ്​തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക