Image

കേരളത്തില്‍ നിന്ന് ആറുപേര്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍

Published on 14 August, 2020
കേരളത്തില്‍ നിന്ന് ആറുപേര്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള ആറ് പോലിസ് സേനാംഗങ്ങള്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലിസ് മെഡലുകള്‍ക്ക് അര്‍ഹരായി.

രാജന്‍ മാധവന്‍- ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി ഹെഡ് ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം, വി മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍, ഹരിഹരന്‍ ഗോപാലന്‍ പിള്ള- സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം, പി എന്‍ മോഹന കൃഷ്ണന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം, ആര്‍ വി ബൈജു- അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, നരുവാമൂട്, സുരാജ് കരിപ്പേരി- അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശ്ശൂര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക