Image

കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

Published on 15 August, 2020
കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് വിലയിരുത്തലുമായി ആരോഗ്യവകുപ്പ്. ഈ കാലാവധിക്കുള്ളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് വൈറസ് പടരാതിരിക്കാനുമുള്ള മുന്‍കരുതലെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിദിനം 10000-20000 പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് നാലു പേരു കൂടി മരിച്ചു. തിരുവനന്തപുരം, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലാണ് നാല് പേര്‍ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജലക്ഷ്മി (62), മോഹനന്‍ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പുല്ലമ്ബാറ സ്വദേശി മുഹമ്മദ് ബഷീര്‍ (44), കുറ്റൂര്‍ സ്വദേശി മാത്യു (60) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക