Image

ദിലീപ് കോമഡി ചിത്രം 'മൈ സാന്റ'യുടെ ടിവി പ്രീമിയർ ശനിയാഴ്ച സീ കേരളം ചാനലില്‍

Published on 21 August, 2020
ദിലീപ് കോമഡി ചിത്രം 'മൈ സാന്റ'യുടെ ടിവി പ്രീമിയർ ശനിയാഴ്ച സീ കേരളം ചാനലില്‍
കൊച്ചി: ദിലീപ് നായകനായ, കുടുംബ പ്രേക്ഷകരെ ഇരുത്തിച്ചിരിപ്പിക്കുന്ന ഫാന്റസി കോമഡി സിനിമ 'മൈ സാന്റ'യുടെ ടെലിവിഷന്‍ പ്രീമിയര്‍ ശനിയാഴ്ച (ഓഗസ്റ്റ് 22) സീ കേരളം ചാനലില്‍.

 ഒരു ക്രിസ്മസ് ദിനത്തില്‍ ഇസ എലിസബത്ത് എന്ന കൊച്ചു പെണ്‍കുട്ടിയെ കാണാന്‍ സാന്റാക്ലോസ് അപ്പൂപ്പന്‍ നിരവധി സമ്മാനങ്ങളുമായി എത്തുന്നതും ഇരുവരും ഒരു രസകരമായ യാത്ര പോകുന്നതുമാണ് സുഗീത് സംവിധാനം ചെയ്ത 'മൈ സാന്റയുടെ' ഇതിവൃത്തം. കഴിഞ്ഞ ക്രിസ്മസിനായിരുന്നു തീയെറ്റര്‍ റിലീസ്.

ബേബി മാനസ്വിയാണ്  ഇസ എലിസബത്ത് എന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തുന്നത്. ഒരപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇസ മുത്തച്ഛനോടൊപ്പമാണ് താമസിക്കുന്നത്.  സ്‌കൂളിലെ അവളുടെ ടീച്ചര്‍ ഒരു ദിവസം സാന്റെയെക്കുറിച്ചും അയാള്‍ക്ക് കുട്ടികളോടുള്ള സ്‌നേഹത്തെക്കുറിച്ചും പറയുന്നു. 

സ്‌നേഹത്തോടെ സാന്റയെ വിളിച്ചാല്‍ അയാള്‍ അവര്‍ക്കു നിറയെ സമ്മാനങ്ങളുമായി വരുമെന്നും ആ അധ്യാപകന്‍ പറയുന്ന. ഇസ അങ്ങനെ അവളെ തേടി വലിയ സമ്മാനപൊതികളുമായി എത്തുന്ന സാന്റാ അപ്പൂപ്പനെ കാത്തിരിക്കുകയാണ്. ഒരു രാത്രി സാന്റ അവളെ സവാരിക്ക് കൊണ്ടുപോകാന്‍ വരുന്നു.
കോമഡി രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ഒരു മികച്ച ഫാമിലിഎന്റെര്‍റ്റൈനര്‍ ആണ്.

ദിലീപ്, മാനസ്വി എന്നിവരെ കൂടാതെ സണ്ണി വെയ്ന്‍, ധര്‍മ്മജന്‍, സായികുമാര്‍, അനുശ്രീ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


Dileep starrer ‘My Santa’ gets World Television Premiere on ZEE Keralam on August 22nd, 7 PM

Kochi: ZEE Keralam will telecast the Dileep starrer ‘My Santa’ at 7 PM this August 22nd. The movie directed by Sugeeth tells the interesting fable of Santa visiting a girl with many gifts on Christmas and taking her on a magical, funny, adventurous ride.

Isa Elizabeth (played by Baby Manasvi) had lost her both parents in an accident and she lives with her grandfather. Her teacher at her school tells her class about Santa and his love for children. He assures them that Santa will come and visit them if their wish is genuine. Elizabeth wishes for Santa and one night, Santa comes to take her for a magical ride.

Manasvi’s performance in the movie is hailed by the viewers as her best yet and the combo of the Manasvi and Dileep is a must-watch. It is her first Malayalam feature, Manasvi had earlier acted with Nayanthara in Imaikka Nodikkai Imagal and Rajnikanth in Darbar.

Dileep's acting and deft handling of comedy scenes have helped the movie see a great run in theatres. Moreover, the graphics in the movie has been hailed as one of the best in comparison to some of the big-budget films in Malayalam.  

Apart from Dileep and Manasvi, the movie has a strong line of actors like Sunny Wayne, Dharmajan, Saikumar, Anusree, Siddique, Kalabhavan Shajon, Indrans, Suresh Krishna, and others. Noted musician Vidyasagar has composed the music for the film.

My Santa’ will premiere on ZEE Keralam on August 22nd, 7 PM

ADARSH R C

 

Mobile: +91 9946365962  Email: adarsh@conceptpr.com 


ദിലീപ് കോമഡി ചിത്രം 'മൈ സാന്റ'യുടെ ടിവി പ്രീമിയർ ശനിയാഴ്ച സീ കേരളം ചാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക