Image

സുരേഷ്‌ ഗോപി നായകനാകുന്ന കടുവാക്കുന്നില്‍ കുറുവച്ചന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ കോടതി സ്ഥിരപ്പെടുത്തി

Published on 21 August, 2020
    സുരേഷ്‌ ഗോപി നായകനാകുന്ന കടുവാക്കുന്നില്‍ കുറുവച്ചന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ കോടതി സ്ഥിരപ്പെടുത്തി
മുളകുപാടം റിലീസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ്‌ ഗോപി നായകനാകുന്ന കടുവാക്കുന്നില്‍ കുറുവച്ചന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ കോടതി സ്ഥിരപ്പെടുത്തി. 

ചിത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത്‌ പകര്‍പ്പവകാശ ലംഘനമാണെന്ന്‌ കോടതി ഉത്തരവില്‍ വ്യക്തമാക്കി. തിരക്കഥ കോപ്പിയടിച്ചെന്നാരോപിച്ച്‌ സംവിധായകന്‍ ജിനു എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.

ഇരകൂട്ടരുടേയും വാദം കേട്ടതിനു ശേഷമാണ്‌ കോടതി വിധി പറഞ്ഞത്‌. കേസ്‌ പൂര്‍ണമായും അവസാനിക്‌#ു#ം വരെ വിലക്ക്‌ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമത്തിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസ്യപ്രചാരണവും വിലക്കി. നേരത്തേ ഇടക്കാല ഉത്തരവിലൂടെ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം കേട്ട്‌ തെളിവുകളും തിരക്കഥയും പരിശോധിച്ച ശേഷമാണ്‌ കോടതിയുടെ ഉത്തരവ്‌.

സുരേഷ#്‌ ഗോപിയുടെ 250ആം ചിത്രമായാണ്‌ കടുവാക്കുന്നേല്‍ കുറുവച്ചന്റെ പ്രഖ്യാപനം ഉണ്ടായത്‌. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും റിലീസ്‌ ചെയ്‌തിരുന്നു. അതിനു ശേഷമാണ്‌ വിവാദങ്ങളുടെ തുടക്കം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന `കടുവ' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്‌ ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത്‌. 

കടുവയുടെ കഥയും തിരക്കഥയും സുരേഷ്‌ ഗോപി നായകനാകുന്ന ചിത്രത്തിനു വേണ്ടി കോപ്പിയടിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്‌ കടുവയുടെ രചന.

സുരേഷ്‌ ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ എറണാകുളം ജില്ലാ കോടതിയിലാണ്‌ ജിനു എബ്രഹാം ഹര്‍ജി നല്‍കിയത്‌. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര്‌ പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കി.

 മാജിക്‌ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ്‌ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ കടുവ നിര്‍മ്മിക്കുന്നത്‌. ഈ വര്‍ഷം ജൂലൈ 15ന്‌ തുടങ്ങാനിരുന്ന ചിത്രീകരണം കോവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ നീട്ടി വയ്‌ക്കുകയായിരുന്നു.
മാത്യൂസ്‌ തോമസാണ്‌ സുരേഷ്‌ ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ്‌ തിരക്കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക