Image

ഥാര്‍ സൂപ്പര്‍; പരസ്യമല്ലെന്നും പൃഥ്വിരാജ്‌;

Published on 21 August, 2020
ഥാര്‍ സൂപ്പര്‍; പരസ്യമല്ലെന്നും പൃഥ്വിരാജ്‌;
ആരാധകരെ ആവേശം കൊള്ളിച്ചാണ്‌ പുതിയ ഥാര്‍ വിപണിയിലെത്തിയത്‌. രൂപവും ഇന്റീരിയറുമെല്ലാം മാറി വാഹന വിപണിയിലെ തരംഗമാകാനെത്തിയ ഥാര്‍ സൂപ്പറാണെന്ന്‌ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്‌. ടെസ്റ്റ്‌ ഡ്രൈവ്‌ ചെയ്‌തെന്നും ഡിസൈനെ പറ്റി അല്‍പ്പം വിവാദങ്ങളുണ്ടെങ്കിലും നല്ല ഫീല്‍ ഗുഡ്‌ വാഹനമാണ്‌ ഥാര്‍ എന്നുമാണ്‌ പൃഥ്വിരാജ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. മത്സരക്ഷമമായ വിലയുമായിരിക്കും പുതിയ ഥാറിനെന്ന്‌ കരുതുന്നുവെന്നും പൃഥ്വിരാജ്‌ ട്വീറ്റ്‌ ചെയ്‌തു.
സ്വാതന്ത്ര്യദിനത്തിലാണ്‌ പുതിയ ഥാറിനെ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചത്‌. അടിമുടി മാറ്റങ്ങളുമായെത്തിയ മഹീന്ദ്രക്ക്‌ മികച്ച ഫീച്ചറുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്‌. ഥാറിന്റെ അടിസ്ഥാന രൂപം മാറ്റാതെ എന്നാല്‍ പല പുതിമകളും ഥാറില്‍ കൊണ്ടു വന്നിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക