Image

ബോളിവുഡ് ​താരം ദിലീപ്​ കുമാറിന്റെ സഹോദരന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

Published on 21 August, 2020
ബോളിവുഡ് ​താരം ദിലീപ്​ കുമാറിന്റെ സഹോദരന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഇളയ സഹോദരന്‍ അസ്ലം ഖാന്‍(88) കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് രാവിലെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് പ്രമേഹം, രക്താസമര്‍ദം, ഹൃദ്രോഗം എന്നീ അസുഖങ്ങളും ന്യൂമോണിയയും ഉണ്ടായിരുന്നതായി ഈശുപത്രി അധികൃതര്‍ അറിയിച്ചു.


വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിലീപ് കുമാറിന്റെ സഹോദരന്‍മാരായ അസ്ലം ഖാനെയും ഇഷാന്‍ ഖാനെയും കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ജനതാ കര്‍ഷ്യൂവിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ 97 കാരനായ ദിലീപ് കുമാറും ഭാര്യയും ക്വാറന്റൈനില്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക