Image

എസ് പി ബിയ്ക്ക് കോവിഡ് പടര്‍ത്തിയെന്ന് ആരോപണം, നിഷേധിച്ച് ഗായിക മാളവിക

Published on 21 August, 2020
എസ് പി ബിയ്ക്ക് കോവിഡ് പടര്‍ത്തിയെന്ന് ആരോപണം, നിഷേധിച്ച് ഗായിക മാളവിക


കോവിഡ് ബാധിച്ച് ഗായകന്‍ എസ് പി ബാലസുബ്രമണ്യം ചെന്നൈ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍  തുടരുകയാണ്.
അദ്ദേഹത്തിന്റെ രോഗമുക്തിയ്ക്കായുള്ള പ്രാര്‍ഥനയിലാണ് ആരാധകര്‍. അതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് 19 പടര്‍ന്നത് ഒരു തെലുങ്ക് ടി വി ഷോയില്‍ പങ്കെടുത്തതിനാലാണെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഷോയില്‍ പങ്കെടുത്തിരുന്ന ഗായിക മാളവികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അത് വക വെയ്ക്കാതെ ഷോയില്‍ പങ്കെടുക്കുകയും എസ് പി.ബി അടക്കമുള്ളവര്‍ക്ക് കോവിഡ് പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണങ്ങളുയരുന്നത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് മാളവിക.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായികയുടെ പ്രതികരണം. എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനും കോവിഡ് പോസിറ്റീവെന്നു കണ്ടെത്തിയതിനും ശേഷമാണ് താനും രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8നാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. തനിക്കും രണ്ടു വയസ്സുള്ള മകള്‍ക്കും അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആണെന്നും അച്ഛനെ ആശുപത്രിയിലാക്കിയെന്നും മാളവിക പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക