Image

സുശാന്തിന്റെ പിതാവിന് പിന്തുണയറിയിച്ച് സുരേഷ് ഗോപി

Published on 21 August, 2020
സുശാന്തിന്റെ പിതാവിന് പിന്തുണയറിയിച്ച് സുരേഷ് ഗോപി



ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ പോരാട്ടം നടത്തുന്ന നടന്റെ പിതാവിന് പിന്തുണയറിയിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്.
സുശാന്തിന്റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് ഒട്ടേറെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോള്‍ പിതാവിനെക്കൂടി പരിഗണിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടാല്‍ അന്വേഷണം സുതാര്യമല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടി കങ്കണ ഉള്‍പ്പെടെയുള്ളവര്‍ ബോളിവുഡിനെതിരേ തിരിഞ്ഞിരുന്നു. നടന്‍െ അവസരങ്ങള്‍ പ്രമുഖര്‍ നഷ്ടപ്പെടുത്തിയതായി കങ്കണ ആരോപിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക