Image

ധര്‍മജനു പിന്നാലെ വിനോദ് കോവൂരും മീന്‍ കച്ചവടത്തിന്

Published on 21 August, 2020
ധര്‍മജനു പിന്നാലെ വിനോദ് കോവൂരും മീന്‍ കച്ചവടത്തിന്


ഹാസ്യതാരം, അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിനോദ് കോവൂര്‍. 350 എപ്പിസോഡ് നീണ്ട എം 80 മൂസയെന്ന ജനപ്രിയ പരമ്പരയിലെ മീന്‍കാരനായുള്ള വിനോദ് കോവൂരിന്റെ അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ മറികടക്കാനായി ജീവിതത്തില്‍ ശരിക്കും മീന്‍ കച്ചവടക്കാരനാക്കുകയാണ് വിനോദ്.
സീരിയലിലെ നായകന്‍ മൂസക്കായിയുടെ പേരായ മൂസക്കായ്‌സ് സീ ഫ്രഷ് എന്ന പേരിലാണ് ഫിഷ്സ്റ്റാള്‍ ആരംഭിക്കുന്നത്. മീന്‍കച്ചവടത്തിന് ഈ ഓണത്തിന് തുടക്കം കുറിക്കും. കോഴിക്കോട് ബൈപാസില്‍ ഹൈലൈറ്റ് മാളിനടുത്തായാണ് സീ ഫ്രഷിന് തുടക്കമാകുന്നത്. കടല്‍മത്സ്യവും പുഴമീനും മസാല പുരട്ടി വീട്ടിലെത്തിച്ച് നല്‍കും. ചാലിയത്തു നിന്നുള്ള സുഹൃത്തുക്കളടക്കം അഞ്ചുപേരും വിനോദിന്റെ കൂടെയുണ്ട്. ജീവിതത്തില്‍ ഇതൊരു പുതിയ എപ്പിസോഡാണെന്നാണ് വിനോദ് പറയുന്നത്.


g
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക