Image

പൃഥ്വിരാജും ദുല്‍ഖറും നിവിന്‍ പോളിയും ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമുള്ള പുരുഷന്മാരുടെ പട്ടികയില്‍!

Published on 22 August, 2020
പൃഥ്വിരാജും ദുല്‍ഖറും നിവിന്‍ പോളിയും ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമുള്ള പുരുഷന്മാരുടെ പട്ടികയില്‍!

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ പ്രിയതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും നിവിന്‍ പോളിയും. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് മലയാളി താരങ്ങളും തിളങ്ങി നില്‍ക്കുന്നത്.


ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 50 പേരുകളടങ്ങിയ പട്ടികയില്‍ ദുല്‍ഖര്‍ ആറാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ദുല്‍ഖറിന് തൊട്ടുമുന്നില്‍ നില്‍ക്കുന്നത്. നാലാം സ്ഥാനത്ത് വിക്കി കൗശലാണ്. രണ്‍വീര്‍ സിങ്ങ്, വിജയ് ദേവരക്കൊണ്ട എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.


പൃഥ്വിരാജിന് ഇരുപത്തിമൂന്നാം സ്ഥാനവും നിവിന്‍ പോളിക്ക് നാല്‍പതാം സ്ഥാനവുമാണ്. ശിവകാര്‍ത്തികേയന്‍, റാണ ദഗുബാട്ടി, യാഷ്, റാം ചരണ്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍, കെഎല്‍ രാഹുല്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക