Image

നടി സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയില്ല

Published on 23 August, 2020
നടി സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയില്ല



ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനാവില്ല. ഹര്‍ജി നല്‍കാനൊരുങ്ങിയ അഭിഭാഷകന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.  നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലോ അതിന് ലക്ഷ്യമിട്ടോ ഒന്നും പറഞ്ഞിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

നടിയുടെ അഭിപ്രായ പ്രകടനം ക്രമിനല്‍ കോടതിയലക്ഷ്യമല്ലെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടെ സ്വര ഭാസ്‌കര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക