Image

ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി പേളി മാണി

Published on 24 August, 2020
ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി പേളി മാണി

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന്  ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു പേളി മാണി.


'രണ്ട് വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇന്ന് അവന്റെ ദിവ്യ ഭാഗം എന്റെ ഉള്ളില്‍ വളരുന്നു. ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നാണ് പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. വയറ് കാണിയ്ക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.


മൂന്ന് പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് നടി കനിഹ എഴുതി. എന്റെ പൊന്നോ എന്നാണ് ഗോവിന്ദ് പദ്മസൂര്യ കമന്റില്‍ എഴുതിയിരിയ്ക്കുന്നത്. നസ്‌റിയ നസീം, ഷംന കാസി, ശ്രിന്‍ഡ, അനുമോള്‍, നീരവ്, പ്രിയ മണി, അശ്വതി ശ്രീകാന്ത്, പ്രിയ പ്രകാശ് വാര്യര്‍, വിനയ് ഫോര്‍ട്ട് അങ്ങനെ തുടങ്ങി പല സെലിബ്രിറ്റികളും പേളിക്കും ശ്രീനിഷിനും ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.


ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദനും പ്രണയത്തിലായത്. 


ടെലിവിഷന്‍ അവതാരികയായിട്ടാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പേളി പതിനാലോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. വിവാഹ ശേഷവും ടെലിവിഷന്‍ ഷോകളില്‍ പേളി സജീവമായിരുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫണ്ണി നൈറ്റ് വിത്ത് പേളി മാണി എന്ന ഷോയുടെ അവതാരകയാണ് നിലവില്‍ പേളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക