Image

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന "ക്വാറി", ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 24 August, 2020
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന  "ക്വാറി", ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

മരട് 357 എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്വാറി. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ” എപ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട് ” എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പട്ടാഭിരാമന്‍ ആണ് കണ്ണന്‍ താമരക്കുളം സംവിധാനം സി ചെയ്ത് തീയറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രം.


ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രനും, സംഭാഷണം അനീഷ് പുന്നമൂടും , ശ്രീജിത്ത് പുള്ളനിമുക്കും ചേര്‍ന്ന് ഒരുക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ബാദുഷായും ,ഫിനാന്‍സ് കണ്‍ട്രോളേഴ്സ് അമീര്‍ കൊച്ചിനും ആണ് മറ്റ് അണിയറ ശില്‍പ്പികള്‍ . അബാം മൂവിസിന്‍റെയും , സ്വര്‍ണ്ണലയ സിനിമാസിന്‍റെയും ബാനറില്‍ എബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവുമാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക