Image

സുശാന്തിന്റെ മരണം; സത്യമറിയാന്‍ ഡമ്മി പരീക്ഷണവുമായി സി.ബി.ഐ

Published on 24 August, 2020
സുശാന്തിന്റെ മരണം; സത്യമറിയാന്‍ ഡമ്മി പരീക്ഷണവുമായി സി.ബി.ഐ
മുംബയ് : നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തെളിവു ശേഖരണത്തിനായി ഡമ്മി പരീക്ഷണം നടത്തി. സുശാന്തിന്റെ മുംബയ് ബാദ്രയിലെ ഫ്ലാറ്റില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃരാവിഷ്കരിക്കുകയും ചെയ്തു. 

സുശാന്ത് സ്വയം ഫാനില്‍ തൂങ്ങി മരിച്ചത് തന്നെയാണോ അതോ അബോധാവസ്ഥയിലായതിന് ശേഷമോ അല്ലെങ്കില്‍ മരിച്ചതിന് ശേഷമോ മറ്റാരെങ്കിലും സുശാന്തിനെ ഫാനില്‍ കെട്ടിത്തൂക്കിയതാണോ എന്നത് സംബന്ധിച്ചും സംഘം പരീക്ഷണം നടത്തി. സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ സാദ്ധ്യത സ്ഥിരീകരിക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക