Image

ഫോമാ ഇലക്ഷനില്‍ ഡലിഗേറ്റുകള്‍ എവിടെ നിന്ന് ആകാമെന്നതിനെച്ചൊല്ലി വിവാദം

Published on 24 August, 2020
ഫോമാ ഇലക്ഷനില്‍ ഡലിഗേറ്റുകള്‍ എവിടെ നിന്ന് ആകാമെന്നതിനെച്ചൊല്ലി വിവാദം
കാലിഫോര്‍ണിയയിലെ സംഘടനയുടെ ഡലിഗേറ്റായി ന്യു യോര്‍ക്കിലുള്ള ആളെ നിയമിക്കാമോ? ഈ ഇലക്ഷനില്‍ ഡലിഗേറ്റുകളില്‍ പലരും വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്നത് എതിര്‍പ്പുകളും വരുത്തി.

ഇതേ പ്രശ്‌നം മുന്‍പും ഉണ്ടായിട്ടുള്ളതാണ്.

ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഫോമാ ഭാരവാഹികള്‍ പറയുന്നു. അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും ഒപ്പുവച്ചാണു പ്രതിനിധികളെ അയക്കുന്നത്. അതിനാല്‍ പ്രാദേശിക സംഘടനകള്‍ക്കും അവരുടെ ഭരണഘടനക്കുമാണു ഇക്കാര്യത്തില്‍ അധികാരം.

വിദൂരത്തു നിന്നുള്ള ആളെ പ്രതിനിധിയാക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെങ്കിലും ഭരണഘടനാപരമായി തടസമില്ല എന്നതാണു ഇപ്പോഴത്തെ സ്ഥിതി എന്ന് ജുഡിഷ്യറി കൗണ്‍സില്‍ ചെയര്‍ മാത്യു ചെരുവില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പല പരാതികളും കിട്ടിയിട്ടുണ്ട്.

അതു പോലെ ആര്‍.വി.പി. ആ റീജിയണില്‍ താമസിക്കുന്ന ആളാകണോ എന്നതും ഇപ്രാവശ്യം പ്രശ്‌നമായി. ന്യു യോര്‍ക്കിലെ ഒരു റീജിയന്റെ ആര്‍.വി.പി ആയി മല്‍സരിക്കുന്നയാള്‍ ന്യു ജെഴ്‌സിയില്‍ താമസിക്കുന്നതു ശരിയോ എന്നതാണു ചോദ്യം ചെയ്യപ്പെട്ടത്.

നിലവിലുള്ള ഭരണഘടനയില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നില്ല. ഇവ അടക്കം ഏകദേശം പനിനഞ്ചോളം സാങ്കേതിക പ്രശ്‌നങ്ങള്‍ ഭരണഘടനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവ തിരുത്തൂവാന്‍ ഭരണ ഘടനാ അമെന്‍ഡ്‌മെന്റ് കമ്മിറ്റിയോട് ആവശ്യപ്പെടും. ജനറല്‍ ബോഡി ആണു തീരുമാനമെടുക്കേണ്ടത്.

ആല്ബനി മലയാളി അസോസിയേഷനു ഫോമയില്‍ അംഗത്വം നല്കണമെന്ന് ജുഡിഷ്യറി കൗണ്‍സില്‍ നിര്‍ദേശം നല്കിയതാണ്. എന്നാല്‍ സെക്രട്ടറി അത് അംഗീകരിച്ചില്ല. വ്യത്യസ്തമായ വിവരങ്ങള്‍ ലഭിച്ചതിനാലാണിതെന്നു അദ്ദേഹം പറയുന്നു. നിര്‍ദേശം അനുസരിക്കതിരുന്നത് ശരിയയല്ല. എങ്കിലും അതൊരു വിവാദമാകാന്‍ താല്പര്യമില്ല. ഇക്കാര്യം ജനര്‍ല്‍ ബോഡി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനാപ്രകാരമല്ലതെ വ്യക്തിതാല്പര്യം കൊണ്ട് ഒരു നിലപാടും ജുഡിഷ്യറി കൗണ്‍സില്‍ എടുക്കില്ല. സംഘടനയുടെ നന്മ മാത്രമെ പരിഗണിക്കൂ- മാത്യു ചെരുവില്‍ പറഞ്ഞു.

ഇപ്പോഴുയര്‍ന്നിരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പലതും പരിഹരിച്ചാണൂ കഴിഞ്ഞ തവണ ഭരണഘടനാ ഭേദഗതി തയാറാക്കിയതെന്ന് ഭരണഘടനാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അത് പാസായില്ല.

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ കേസിനു പോകുമെന്നും മറ്റും പറയുന്നത് ഫോമയെ സ്‌നേഹിക്കുന്നവര്‍ അംഗീകരിക്കില്ല. ഫോമായുടെ വേദികളില്‍ തന്നെ ചര്‍ച്ച നടത്തുകയും സൗഹ്രുദപൂര്‍ണമായ തീരുമാനം ഉണ്ടവുകയുമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിദൂരത്തു നിന്നുള്ള ഡലിഗേറ്റുകള്‍ സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ടെങ്കിലുംതീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു പറഞ്ഞു.ഫോമായില്‍ പല തട്ടുകളിലായാണു തീരുമാനം എടുക്കുക. അവയില്‍ സംശയമുണ്ടെങ്കില്‍ ജനറല്‍ ബോഡിയില്‍ സമര്‍പ്പിക്കും.
Join WhatsApp News
2020-08-24 23:57:55
ഒരു അസോസിയേഷന് പരാതിയുണ്ടങ്കിൽ (വ്യക്തികൾക്കല്ല) അത് നാഷണൽ കമ്മറ്റിയിൽ വരണം. നാഷണൽ കമ്മറ്റിയുടെ തീരുമാനത്തിൽ തൃപ്തരല്ല എങ്കിൽ ജുഡീഷ്യലിൽ പോകാം. അതാണ് നിയമം. ഇത്തരം പരാതികൾ ഇതുവരെ നാഷണൽ കമ്മറ്റിയിൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്‌. ഇവിടെ ജുഡീഷ്യൽ പോലും പൊട്ടൻ കളിക്കുകയാണ്. ഈ വിവാദത്തിൽ സെക്രട്ടറിയാണ് ശരി. ജുഡീഷ്യറിയാണ് പക്ഷാഭേദം കാണിക്കുന്നത്, ഇത് ഭരണഘടനാ ലംഘനമാണ്.
Eappachi 2020-08-25 13:17:01
ചുമ്മാ കൊറേ ഒരു പണീമില്ലാത്ത പുങ്കന്മാർക് ഞെളിയാൻ ഓരോ പരിപാടികള് ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക