Image

സെഹിയോന്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ 28 ന്

Published on 24 August, 2020
 സെഹിയോന്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ 28 ന്

ലണ്ടന്‍: സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ ഓഗസ്റ്റ് 28 നു നടക്കും. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷകള്‍ ഓണ്‍ലൈനില്‍ രാത്രി 9 മുതല്‍ 12 വരെയാണ്.

ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.

00447722328733 എന്ന ഫോണ്‍ നമ്പറിലോ PRAYERSINTERCESSION@GMAIL.COM എന്ന ഇമെയില്‍ വഴിയോ പ്രാര്‍ഥനാ അപേക്ഷകള്‍ സെഹിയോന്‍ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക