Image

ആവേശമാണ് മമ്മൂക്ക;: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ലുക്ക്

Published on 24 August, 2020
ആവേശമാണ് മമ്മൂക്ക;: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ലുക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു ആവേശമാണെന്നും നേര്‍ത്ത ഒരു പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സില്‍ സുകൃതത്തിന്റെ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാന്‍ കഴിയുന്നയാളാണെന്നും ടി.എന്‍ പ്രതാപന്‍ എംപി. ലോക്ക് ഡൗണിനിടെ താന്‍ എഴുതി പൂര്‍ത്തിയാക്കിയ 'ഓര്‍മ്മകളുടെ സ്‌നേഹതീരം' എന്ന പുതിയ പുസ്തകം മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് താന്‍ പുറത്തിറക്കിയതെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ടി എന്‍ പ്രതാപനൊപ്പമുള്ള മമ്മൂട്ടിയുടെ ഈ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
എന്റെ ആദ്യത്തെ പുസ്തകം 'ഓര്‍മ്മകളുടെ സ്‌നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് പ്രകാശനം ചെയ്തു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദര്‍ശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാനെന്ന് പ്രതാപന്‍ കുറിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ ആദ്യത്തെ പുസ്തകം 'ഓര്‍മ്മകളുടെ സ്‌നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദര്‍ശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.
സൗഹൃദങ്ങള്‍ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയര്‍ന്ന ചിന്തകളും വേറിട്ട പ്രവര്‍ത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ കൂടെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.
നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകള്‍കൊണ്ടും, എന്തിന്, ഒരു നേര്‍ത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സില്‍ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാന്‍ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തില്‍ മുഴുവന്‍ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.
മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തില്‍ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാന്‍ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയാണ്.
എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേര്‍ത്ത് സമര്‍പ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങള്‍ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക