Image

ട്രാന്‍സിന് ശേഷം തമിഴില്‍ അരങ്ങേറ്റത്തിന് അന്‍വര്‍ റഷീദ്: തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്

Published on 24 August, 2020
ട്രാന്‍സിന് ശേഷം തമിഴില്‍ അരങ്ങേറ്റത്തിന് അന്‍വര്‍ റഷീദ്: തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്


ട്രാന്‍സിന് ശേഷം അന്‍വര്‍ റഷീദ് പുതിയ സിനിമ ഒരുക്കുന്നു. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മറ്റൊരു സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസാണ്. എന്നാല്‍ മലയാളത്തില്‍ അല്ല സിനിമയൊരുക്കുന്നത് എന്നതാണ് ഇക്കാര്യത്തെ ശ്രദ്ധേയമാക്കുന്നത്. ഈ കൂട്ടുകെട്ട് ചിത്രമൊരുക്കുന്നത് തമിഴിലാണ്.
കൈതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. അന്‍വര്‍ റഷീദ് ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അന്‍വര്‍ റഷീദിന്റെ അവസാന ചിത്രം ട്രാന്‍സ് വന്‍വിജയമായിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. നസ്രിയ നസീം, വിനായകന്‍, ഗൗതം വസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക