Image

ഫോമയില്‍ രണ്ടു സംഘടനകള്‍ക്ക് അംഗത്വം നിഷേധിച്ചത് നിയമാനുസൃതം

Published on 25 August, 2020
ഫോമയില്‍ രണ്ടു സംഘടനകള്‍ക്ക് അംഗത്വം നിഷേധിച്ചത് നിയമാനുസൃതം
രണ്ട് സംഘടനകള്‍ക്ക് ഫോമയില്‍ അംഗത്വം നല്‍കാതിരുന്നത് നിയമാനുസൃതമെന്ന് വിശദീകരണം. രണ്ടു സംഘടനകളിലുമായി 14 ഡെലിഗേറ്റുകള്‍ ഉണ്ടെന്നതാണ് കാപ്പിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷനോടും, നവരംഗ് അസോസിയേഷനോടും ഇപ്പോള്‍ പലരും പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നതിനു കാരണം.

ഫോമായുടെ നിയമപ്രകാരം നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ക്ക് മാത്രമേ അംഗമാകാനാകൂ. നവരംഗ് നോണ്‍ പ്രോഫിറ്റ് സംഘടനയല്ല. എന്നിട്ടും ഇതുവരെ അംഗത്വം പുതുക്കി നല്‍കുകയായിരുന്നു. ഇപ്രാവശ്യം നിയമലംഘനം അനുവദിച്ചില്ല. നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസ് നേടി സംഘടനയ്ക്ക് വീണ്ടും ഫോമയില്‍ അംഗമാകാന്‍ അപേക്ഷ നല്‍കാം.

കാപ്പിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ ഒരിക്കലും ഫോമയില്‍ അംഗമായിരുന്നില്ല. ഫൊക്കാന പിളര്‍ന്നപ്പോള്‍ ഫൊക്കാനയില്‍ അംഗത്വം പുതുക്കുകയോ, ഫോമയില്‍ ചേരുകയോ വേണ്ടെന്നാണ് അവര്‍ തീരുമാനമെടുത്തത്. പിന്നീട് വന്ന പ്രസിഡന്റുമാരെല്ലാം ഫോമയില്‍ ചേരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇവയ്ക്കെല്ലാം തെളിവുകളുണ്ട്.

കഴിഞ്ഞ ഇലക്ഷനിലും കാപ്പിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷനു വോട്ടവകാശമില്ലായിരുന്നു. ഒരു കണ്‍വന്‍ഷനിലും ഈ സംഘടന പങ്കെടുത്തുമില്ല.

വസ്തുത ഇതായിരിക്കെ സംഘടനയ്ക്ക് അംഗത്വം നല്‍കാന്‍ ജുഡീഷ്യറി കമ്മിറ്റി നിര്‍ദേശിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാലാണ് ആ തീരുമാനം നടപ്പാക്കാതിരുന്നത്.

ഈ രണ്ട് സംഘടനകള്‍ക്കും പുതുതായി ഫോമയില്‍ രജിസ്റ്റര്‍ ചെയ്യാം. മതിയായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. അതു ക്രഡന്‍ഷ്യല്‍ കമ്മിറ്റി വിലയിരുത്തിയശേഷം വിവരം എക്സിക്യൂട്ടീവിനെ അറിയിക്കും. തുടര്‍ന്നു നാഷണല്‍ കമ്മിറ്റി അംഗീകാരം നല്‍കും.

ഓരോ സമയത്തെ താല്ക്കാലിക താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ല.
Join WhatsApp News
Kridarthan 2020-08-25 13:57:06
അപ്പോ ഓട്ട് ആണ് ലക്ഷ്യം തെറ്റിദ്ധരിച്ചുട്ടോ.... ഈ സംഘടനയാണ് മുഖ്യം എന്ന് പറഞ്ഞതൊക്കെ വെറുതെ ആണ് അല്ലേ.
Fomaan 2020-08-25 14:14:38
ഇലക്ഷൻ കമ്മീഷണർ ആയിരുന്നപ്പോ സംഘടന പുറത്താക്കിയതും ഭവൻ. മത്സരിക്കുമ്പോൾ അകത്താക്കാനും ഭവൻ തന്നെ മുൻപിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക