Image

നിത്യാനന്ദയെ കാണാന്‍ വാശിപിടിച്ച്‌ തമിഴ് നടി

Published on 26 August, 2020
നിത്യാനന്ദയെ കാണാന്‍ വാശിപിടിച്ച്‌ തമിഴ് നടി

ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ തമിഴ് ചലച്ചിത്ര താരവും മോഡലുമായ മീര മിഥുന്‍. 


‘അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച്‌ നില്‍ക്കാനാവില്ല. കണ്ടേ പറ്റൂ. അതിനായി ഞാന്‍ ഉടനെ കൈലാസത്തിലേക്ക് പോകും’- മീര മിഥുന്‍ട്വിറ്ററില്‍ പോസ്റ്റുചെയ്തതാണിത്.


നിത്യാനന്ദയെ സപ്പോര്‍ട്ടുചെയ്യാത്തവരെയും മാദ്ധ്യമങ്ങളെയും താരം വിമര്‍ശിക്കുന്നുമുണ്ട്. ‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു. കുറ്റംപറയുന്നു. മാദ്ധ്യമങ്ങളും എതിര്‍ക്കുന്നു. ജനങ്ങള്‍ക്കായി പുതിയൊരു രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഒരുപാട് സ്നേഹമുണ്ട്’- മീര പറയുന്നു. 


നിത്യാനന്ദയുടെ കടുത്ത ആരാധികയായ മീര നേരത്തേയും അദ്ദേഹത്തോടുളള ഇഷ്ടം പരസ്യമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക