Image

സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ സംശയം ഉന്നയിച്ച്‌ എയിംസ്; ഡോക്ടര്‍മാരെ ചോദ്യം ചെയ്യും

Published on 26 August, 2020
സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ സംശയം ഉന്നയിച്ച്‌ എയിംസ്; ഡോക്ടര്‍മാരെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ സംശയം ഉന്നയിച്ച്‌ എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ ചോദ്യം ചെയ്യും. 


സുശാന്തിന്റെ മൃതദേഹത്തില്‍ ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.


സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിന് സാക്ഷിയായ ചിലരാണ് മുറിവ് സംബന്ധിച്ച കാര്യം സിബിഐ സംഘത്തോട് വിശദീകരിച്ചത്. സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നില്‍ പ്രധാന സംശയമായുള്ളത്. എയിംസിലെ ഡോക്ടര്‍മാരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശകലനം ചെയ്യുകയും ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടത്തില്‍ സംശയമുണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക