Image

വനിത വിജയകുമാറിന്റെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിന് നെഞ്ചുവേദന

Published on 26 August, 2020
വനിത വിജയകുമാറിന്റെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിന് നെഞ്ചുവേദന

മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകള്‍ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ചിരുന്നു. 


ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചാണ് സംവിധായകന്‍ പീറ്റര്‍പോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച്‌ വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. അതുപോലെ പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. 



വനിതയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ രാമചന്ദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പ്രമുഖ വിനോദ സൈറ്റായ പിങ്ക്‌വില്ല പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക