Image

12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന

Published on 26 August, 2020
 12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന


ജനീവ: പന്ത്രണ്ടുവയസിനു മുകളില്‍ പ്രായമുള്ള എല്ലാവരും ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദേശം. ആറിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. എന്നാല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രോഗവ്യാപനം കുറയ്ക്കാന്‍ എല്ലാവരും മുഖാവരണം ധരിക്കാന്‍ ജൂണ്‍ അഞ്ചിന് ലോകാരോഗ്യ സംഘടന ആളുകളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും കുട്ടികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നില്ല.

ഇപ്പോള്‍ കോവിഡ് പകരുന്നതില്‍ കുട്ടികള്‍ കൂടുതല്‍ പങ്കുവഹിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാരണം കുട്ടികള്‍ക്ക് പഠനത്തിലും മാനസിക~സാമൂഹിക വികസനത്തിലുണ്ടാകുന്ന ആഘാതം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവയെക്കുറിച്ചും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക