Image

അയര്‍ലന്‍ഡിലെ ട്രാവല്‍ ഏജന്‍സികളുടെ അനീതിക്കെതിരെ മലയാളികള്‍ പ്രത്യക്ഷ സമരത്തില്‍

Published on 26 August, 2020
 അയര്‍ലന്‍ഡിലെ ട്രാവല്‍ ഏജന്‍സികളുടെ അനീതിക്കെതിരെ മലയാളികള്‍ പ്രത്യക്ഷ സമരത്തില്‍

ഡബ്ലിന്‍: ട്രാവല്‍ ഏജന്‍സികളുടെ അനീതിക്കെതിരെ അയര്‍ലന്‍ഡിലെ മലയാളികള്‍ പ്രത്യക്ഷ സമരത്തിനു തുടക്കം കുറിച്ചു. കൊടുങ്കാറ്റിനെയും കനത്ത മഴയെയും കോവിഡ് ഭീക്ഷണിയെയും വകവയ്ക്കാതെ ഇന്‍ഡോ ഐറിഷ് പാസഞ്ചര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പേരടങ്ങിയ പ്രതിക്ഷേധക്കാര്‍ വേള്‍ഡ് ട്രാവല്‍, കോണ്‍ഫിഡന്റ് ട്രാവല്‍സ്, സ്‌കൈലൈന്‍ ട്രാവല്‍സ്, ഓസ്‌കാര്‍ ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുന്‍പില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിക്ഷേധിച്ചു.

സ്‌കൈലൈന്‍ ട്രാവല്‍സിനു മുന്പില്‍ നടന്ന സമരക്കാര്‍ക്കുനേരെ സ്ഥാപനത്തില്‍നിന്നും അസഭ്യവര്‍ഷം ഉണ്ടായതായി സമരക്കാര്‍ വെളിപ്പെടുത്തി. ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് ചില ആളുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വാങ്ങി പണം മടക്കി നല്‍കുകയും ചിലര്‍ക്ക് മുഴുവന്‍ തുകയും നല്‍കുകയും മറ്റു ചിലര്‍ക്ക് പണം മടക്കി നല്‍കാതെ അനന്തമായി നീട്ടികൊണ്ടു പോകുകയും ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളുടെ ഇരട്ടത്താപ്പിനെതിരേ അയര്‍ലന്‍ഡിലുടനീളം പ്രതിക്ഷേധം കത്തുകയാണ്.

മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് ചില ഏജന്‍സികള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞെങ്കിലും ഇപ്പോഴും സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു തുക പിടിച്ചാണ് പലര്‍ക്കും പണം ലഭിക്കുന്നത്. തുക മടക്കി ലഭിക്കുവാനുള്ള അവസാന ആള്‍ക്കും കിട്ടുന്നതുവരെ സമരപരിപാടികളുമായി മുന്‍പോട്ട് പോകുവാനാണ് ഇന്തോ ഐറിഷ് പാസഞ്ചര്‍ ഫോറത്തിന്റെ തീരുമാനം.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക